തടത്തില്‍ രാഘവന്‍ എന്നു പറഞ്ഞാല്‍ അന്ന് കേച്ചേരിയില്‍ ഒരുവിധം എല്ലരും അറിയ്യും, അവിടുത്തെ പാടമായ പാടങ്ങളും പറമ്പായ പറമ്പുകളും രാഘവേട്ടനു സുപരിചിതമാണ്. നേരം പരപരവേളുക്കുമ്പോ തോളില്‍ തൂക്കിയിട്ട വട്ടിയും കയ്യില്‍ കൈക്കോട്ടും പിക്കാസുമായൊള്ള രാഘവേട്ടന്‍ എന്ന ആ ആജാനുബാഹുവിന്റെ നടത്തം ആ ഗ്രാമത്തിലെ ഒരു സ്ഥിരം കാഴ്ച്ചയാണ്. കണ്ടം പൂട്ടല്‍, പറമ്പു കിളക്കല്‍, മരം മുറിക്കല്‍, കുളംവ്രത്തിയാക്കല്‍ തുടങ്ങി കിണറ്റില്‍ പാറവെടിവെക്കുന്നതടക്കം രാഘവേട്ടന്റെ കയ്യില്‍ ചെപ്പടിവിദ്യകളേറെയുണ്ട്...
പണ്ടെങ്ങോ കേച്ചേരിക്ക് കുറച്ചപ്പുറം വേലൂരില്‍ പാറപൊട്ടിക്കാന്‍ പോയ രാഘവേട്ടന്‍ രാത്രി തിരിച്ചെത്തുമ്പോ കൂടെ ഒരു പെണ്ണൂം ഉണ്ടായിരുന്നു, അതാണ് തങ്കമ്മേച്ചി നമ്മുടെ രാഘവേട്ടന്റെ സഹധര്‍മ്മിണി. രാഘവേട്ടന്‍ പാറക്കിട്ടു വെച്ചവെടി ലക്ഷ്യം തെറ്റി തങ്കമ്മേച്ചിക്കാണു കൊണ്ടതെന്നും അങ്ങനെയാണ് തങ്കമ്മേച്ചി രാഘവേട്ടന്റെ കൂടെ പോന്നതെന്നും പിന്നാമ്പുറ കഥകള്‍.,
അമ്മുക്കുട്ടി വീരേതിഹാസത്തില്‍ ഈ രാഘാവേട്ടനും തങ്കമ്മേച്ചിക്കും എന്തുകാര്യം എന്നോര്‍ത്ത് നിങ്ങള്‍ തലചൂടാക്കണ്ട. ഇവരില്ലാതെ അമ്മുക്കുട്ടിയില്ല, അമ്മുക്കുട്ടിയില്ലാതെ ഇവരും., രാഘവന്‍ തങ്കമ്മ ദമ്പതികളുടെ മൂന്ന് സന്താനങ്ങളില്‍ ഏറ്റവും ഇളയതാണ് നമ്മുടെ കഥാനായിക അമ്മുകുട്ടി. അമ്മുക്കുട്ടിയെ പടിപ്പിചു വലുതാക്കി പൊറിഞ്ചുമാപ്പിളയുടെ റേഷന്‍ കടയില്‍ കണക്കെഴുത്തു പണിവാങ്ങികൊടുക്കണം എന്ന ആ ദമ്പതികളുടെ ആഗ്രഹം സാധിപ്പിക്കാന്‍ അയല്‍വാസിയായ രാധടീച്ചറടക്കം രാഘവേട്ടനെ അറിയാവുന്ന അന്നാട്ടിലെ എല്ലാ അദ്ധ്യാപകരും കിണഞ്ഞു ശ്രമിച്ചിട്ടും നടന്നില്ല എന്നത് ഒരു പരമമായ സത്യമാണ്. എന്തായാലും അമ്മുക്കുട്ടി ആ വീടിന്റെ വിളക്കാണ്, അമ്മുക്കുട്ടി കരഞ്ഞാല്‍ ആ വീടു കരയും, അമ്മുക്കുട്ടി ചിരിച്ചാല്‍ ആ വീടു ചിരിക്കും. എന്തായാലും ഇത്രേം പറഞ്ഞ സ്ഥിതിക്ക് പണ്ട് നമ്മുടെ അമ്മുകുട്ടി അച്ചനമ്മമാരെകൂട്ടി ഒരു യാത്ര പോയി ആ കഥകൂടി പറയാം...
അമ്മുകുട്ടിക്ക് അന്ന് വയസ്സ് മൂന്ന്.,
അമ്മുകുട്ടിയും അമ്മയും അച്ചനും കൂടി ബസ്സില്‍ പോകുന്നതാണ് രംഗം...
സ്ത്രീകളുടെ സീറ്റിലെ അവസാന വരിയിലാണ് അവര്‍ ഇരുന്നത്...
ബസ്സിന്റെ വിന്‍ഡോ സീറ്റില്‍ അമ്മ, തൊട്ടടുത്ത് അച്ചന്‍, അമ്മയുടെ തോളില്‍ പാതിമയക്കത്തില്‍ കിടക്കുന്ന അമ്മുകുട്ടി...
പിന്നിലെ സീറ്റില്‍നിന്നും നീണ്ടുവന്ന ഒരു കൈ അമ്മുകുട്ടിയുടെ അമ്മയുടെ ദേഹത്ത് എവിടെയോ സ്പര്‍ശിക്കുന്നു..
അമ്മ ദേഷ്യത്തോടെ തിരിഞ്ഞു നോക്കുന്നു..തൊട്ടു പുറകിലെ സീറ്റില്‍ രണ്ട് കോളേജ് കോമളന്‍സ്.. പക്ഷേ, രണ്ടാളും നല്ല ഉറക്കത്തില്ലാണ്..'അപ്പോപിന്നെ തന്നെ സ്പര്‍ശിച്ച കൈ.? ഉറക്കത്തില്‍ അറിയാതെ ആവുമോ..?" അമ്മുന്റെ അമ്മക്ക് സംശയം...
ഒരു ചെറിയ ഇടവേളക്കുശേഷം വീണ്ടും ആ കൈ അമ്മക്കു നേരെ..അമ്മ അച്ചനോട് കാര്യം പറഞ്ഞു, അച്ചന്‍ തിരിഞ്ഞ് നോക്കിയപ്പോഴും കോമളന്‍സ് ഉറങ്ങുന്നു, അഥവാ ഉറക്കം നടിക്കുന്നു.
കുറച്ചു സമയത്തിനു ശേഷം അതില്‍ ഒരു കോമളന്‍ പതുക്കെ കണ്ണു തുറന്ന് സ്ഥിതിഗതികള്‍ വീക്ഷിക്കുന്നു...അമ്മയുടെ തോളില്‍ കിടന്നുകൊണ്ട് അമ്മുക്കുട്ടി അത് കാണുന്നു.. അവളുണ്ടോ അറിയുന്നു പ്രശ്നത്തിന്റെ തീവ്രത..? അവള്‍ കണ്ട കാര്യം ഉറക്കെ വിളിച്ചു പറഞ്ഞു.. “അമ്മേ അമ്മേ ദേ ആ ചേട്ടന്‍ കണ്ണു തുറന്നു"
ബാക്കി ഞാന്‍ പറയണോ.???
പാവം ചേട്ടന്‍...
പാവം അമ്മുകുട്ടി....