Tuesday, March 6, 2007

കോമളന്റെ ഉറക്കം, അമ്മുവിന്റെ കണ്ടെത്തല്‍...

തടത്തില്‍ രാഘവന്‍ എന്നു പറഞ്ഞാല്‍ അന്ന് കേച്ചേരിയില്‍ ഒരുവിധം എല്ലരും അറിയ്യും, അവിടുത്തെ പാടമായ പാടങ്ങളും പറമ്പായ പറമ്പുകളും രാഘവേട്ടനു സുപരിചിതമാണ്. നേരം പരപരവേളുക്കുമ്പോ തോളില്‍ തൂക്കിയിട്ട വട്ടിയും കയ്യില്‍ കൈക്കോട്ടും പിക്കാസുമായൊള്ള രാഘവേട്ടന്‍ എന്ന ആ ആജാനുബാഹുവിന്റെ നടത്തം ആ ഗ്രാമത്തിലെ ഒരു സ്ഥിരം കാഴ്ച്ചയാണ്. കണ്ടം പൂട്ടല്‍, പറമ്പു കിളക്കല്‍, മരം മുറിക്കല്‍, കുളംവ്രത്തിയാക്കല്‍ തുടങ്ങി കിണറ്റില്‍ പാറവെടിവെക്കുന്നതടക്കം രാഘവേട്ടന്റെ കയ്യില്‍ ചെപ്പടിവിദ്യകളേറെയുണ്ട്...

പണ്ടെങ്ങോ കേച്ചേരിക്ക് കുറച്ചപ്പുറം വേലൂരില്‍ പാറപൊട്ടിക്കാന്‍ പോയ രാഘവേട്ടന്‍ രാത്രി തിരിച്ചെത്തുമ്പോ കൂടെ ഒരു പെണ്ണൂം ഉണ്ടായിരുന്നു, അതാണ് തങ്കമ്മേച്ചി നമ്മുടെ രാഘവേട്ടന്റെ സഹധര്‍മ്മിണി. രാഘവേട്ടന്‍ പാറക്കിട്ടു വെച്ചവെടി ലക്ഷ്യം തെറ്റി തങ്കമ്മേച്ചിക്കാണു കൊണ്ടതെന്നും അങ്ങനെയാണ് തങ്കമ്മേച്ചി രാഘവേട്ടന്റെ കൂടെ പോന്നതെന്നും പിന്നാമ്പുറ കഥകള്‍.,

അമ്മുക്കുട്ടി വീരേതിഹാസത്തില്‍ ഈ രാഘാവേട്ടനും തങ്കമ്മേച്ചിക്കും എന്തുകാര്യം എന്നോര്‍ത്ത് നിങ്ങള്‍ തലചൂടാക്കണ്ട. ഇവരില്ലാതെ അമ്മുക്കുട്ടിയില്ല, അമ്മുക്കുട്ടിയില്ലാ‍തെ ഇവരും., രാഘവന്‍ തങ്കമ്മ ദമ്പതികളുടെ മൂന്ന് സന്താനങ്ങളില്‍ ഏറ്റവും ഇളയതാണ് നമ്മുടെ കഥാനായിക അമ്മുകുട്ടി. അമ്മുക്കുട്ടിയെ പടിപ്പിചു വലുതാക്കി പൊറിഞ്ചുമാപ്പിളയുടെ റേഷന്‍ കടയില്‍ കണക്കെഴുത്തു പണിവാങ്ങികൊടുക്കണം എന്ന ആ ദമ്പതികളുടെ ആഗ്രഹം സാധിപ്പിക്കാന്‍ അയല്‍വാസിയായ രാധടീച്ചറടക്കം രാഘവേട്ടനെ അറിയാവുന്ന അന്നാട്ടിലെ എല്ലാ അദ്ധ്യാപകരും കിണഞ്ഞു ശ്രമിച്ചിട്ടും നടന്നില്ല എന്നത് ഒരു പരമമായ സത്യമാണ്. എന്തായാലും അമ്മുക്കുട്ടി ആ വീടിന്റെ വിളക്കാ‍ണ്, അമ്മുക്കുട്ടി കരഞ്ഞാല്‍ ആ വീടു കരയും, അമ്മുക്കുട്ടി ചിരിച്ചാല്‍ ആ വീടു ചിരിക്കും. എന്തായാലും ഇത്രേം പറഞ്ഞ സ്ഥിതിക്ക് പണ്ട് നമ്മുടെ അമ്മുകുട്ടി അച്ചനമ്മമാരെകൂട്ടി ഒരു യാത്ര പോയി ആ കഥകൂടി പറയാം...

അമ്മുകുട്ടിക്ക് അന്ന്‌ വയസ്സ് മൂന്ന്.,

അമ്മുകുട്ടിയും അമ്മയും അച്ചനും കൂടി ബസ്സില്‍ പോകുന്നതാണ്‌ രംഗം...

സ്ത്രീകളുടെ സീറ്റിലെ അവസാന വരിയിലാണ്‌ അവര്‍ ഇരുന്നത്...

ബസ്സിന്റെ വിന്‍ഡോ സീറ്റില്‍ അമ്മ, തൊട്ടടുത്ത് അച്ചന്‍, അമ്മയുടെ തോളില്‍ പാതിമയക്കത്തില്‍ കിടക്കുന്ന അമ്മുകുട്ടി...
പിന്നിലെ സീറ്റില്‍നിന്നും നീണ്ടുവന്ന ഒരു കൈ അമ്മുകുട്ടിയുടെ അമ്മയുടെ ദേഹത്ത് എവിടെയോ സ്പര്‍ശിക്കുന്നു..

അമ്മ ദേഷ്യത്തോടെ തിരിഞ്ഞു നോക്കുന്നു..തൊട്ടു പുറകിലെ സീറ്റില്‍ രണ്ട് കോളേജ് കോമളന്‍സ്.. പക്ഷേ, രണ്ടാളും നല്ല ഉറക്കത്തില്ലാണ്..'അപ്പോപിന്നെ തന്നെ സ്പര്‍ശിച്ച കൈ.? ഉറക്കത്തില്‍ അറിയാതെ ആവുമോ..?" അമ്മുന്റെ അമ്മക്ക് സംശയം...

ഒരു ചെറിയ ഇടവേളക്കുശേഷം വീണ്ടും ആ കൈ അമ്മക്കു നേരെ..അമ്മ അച്ചനോട് കാര്യം പറഞ്ഞു, അച്ചന്‍ തിരിഞ്ഞ് നോക്കിയപ്പോഴും കോമളന്‍സ് ഉറങ്ങുന്നു, അഥവാ ഉറക്കം നടിക്കുന്നു.

കുറച്ചു സമയത്തിനു ശേഷം അതില്‍ ഒരു കോമളന്‍ പതുക്കെ കണ്ണു തുറന്ന് സ്ഥിതിഗതികള്‍ വീക്ഷിക്കുന്നു...അമ്മയുടെ തോളില്‍ കിടന്നുകൊണ്ട് അമ്മുക്കുട്ടി അത് കാണുന്നു.. അവളുണ്ടോ അറിയുന്നു പ്രശ്നത്തിന്റെ തീവ്രത..? അവള്‍ കണ്ട കാര്യം ഉറക്കെ വിളിച്ചു പറഞ്ഞു.. “അമ്മേ അമ്മേ ദേ ആ ചേട്ടന്‍ കണ്ണു തുറന്നു"

ബാക്കി ഞാന്‍ പറയണോ.???


പാവം ചേട്ടന്‍...

പാവം അമ്മുകുട്ടി....

35 comments:

സുഹാസ്സ് കേച്ചേരി said...

അമ്മുക്കുട്ടിയെ പടിപ്പിചു വലുതാക്കി പൊറിഞ്ചുമാപ്പിളയുടെ റേഷന്‍ കടയില്‍ കണക്കെഴുത്തു പണിവാങ്ങികൊടുക്കണം എന്ന ആ ദമ്പതികളുടെ ആഗ്രഹം സാധിപ്പിക്കാന്‍ അയല്‍വാസിയായ രാധടീച്ചറടക്കം രാഘവേട്ടനെ അറിയാവുന്ന അന്നാട്ടിലെ എല്ലാ അദ്ധ്യാപകരും കിണഞ്ഞു ശ്രമിച്ചിട്ടും നടന്നില്ല എന്നത് ഒരു പരമമായ സത്യമാണ്...


വീണ്ടും അമ്മൂകുട്ടിയെ നിങ്ങളുടെ മുന്നിലോട്ടു വിടുന്നു.. അഭിപ്രായം പറയണം...

ഇട്ടിമാളു അഗ്നിമിത്ര said...

ഈ കഥയുടെ ബാക്കി വേണ്ട.. അമ്മുക്കുട്ടിയുടെ ബാക്കി കഥകള്‍ പോരട്ടെ..

Saheer Abdullah said...

പോരട്ടെ, പോരട്ടെ..അമ്മുക്കുട്ടി കലക്കുന്നുണ്ട്.
ഇതു ശരിക്കും ജീവിച്ചിരിക്കുന്ന കഥാപാത്രമ്ം തന്നെയൊ..?
എനിക്ക് തോന്നുന്നത് എല്ലാ നാട്ടിലും ഇങ്ങനെയുള്ള ചിലരെ നമുക്ക് കാണാം.

എന്റെ നാട്ടില്‍ ഉണ്ണിയേട്ടന്‍ എന്ന ഒരു വിരുതന്‍ ഉണ്ട്. പ്രീ-ഡിഗ്രീ കഴിഞ്ഞപ്പോഴെക്കും അയാളുടെ
സ്വബോധവും നഷ്റ്റപ്പെട്ടിരുന്നു. പ്രേമ നൈരാശ്യമാണെന്നു നാട്ടുകാര്‍...അലച്ചിലാണ് ഇപ്പൊള്‍ പരിപാടി. രാത്രിയായാല്‍ വാഴത്തോപ്പുകളില്‍ കയറി ഇല വെട്ടി ഹൊട്ടലുകളില്‍ കൊടുത്ത് അവിടുന്ന് കിട്ടുന്നതും കഴിച്ച് ജീവിക്കുന്നു.

അമ്മുക്കുട്ടിയെ വായിച്ചപ്പോള്‍ ഉണ്ണിയേട്ടന്റെ ഓര്‍മകള്‍ മനസ്സിലെത്തി....നന്ദി സുഹാസ്.

സുല്‍ |Sul said...

പാവം അമ്മുക്കുട്ടി.

Anonymous said...

ഇതെങ്ങനെ നിന്നുപോകാതെ ഒരൊ പുതിയ കഥകളായി വരുന്നെന്നു ഞാന്‍ ആലൊചിക്കുകയായിരുന്നു.

എനിക്കിഷ്ടായി എഴുത്ത്.

അപ്പു ആദ്യാക്ഷരി said...

പിള്ള മനസ്സില്‍ കള്ളമില്ല..... പാവം കുമാരന്മാര്‍.

Anonymous said...

അപ്പൂ എന്താ കുമാരന്മാരോടൊരു സഹതാപ മനോഭാവം....

krish | കൃഷ് said...

“അമ്മുക്കുട്ടി ആ വീടിന്റെ വിളക്കാ‍ണ്, അമ്മുക്കുട്ടി കരഞ്ഞാല്‍ ആ വീടു കരയും, അമ്മുക്കുട്ടി ചിരിച്ചാല്‍ ആ വീടു ചിരിക്കും“

അമ്മുക്കുട്ടി ഈ ബ്ലോഗിന്‍റെ നാഥ..?

msraj said...

അമ്മുക്കുട്ടിയെ ഇഷ്ടപ്പെട്ടു...
ബാക്കിയുള്ള കഥയൊക്കെ വായിക്കട്ടെ.. :)

മഴത്തുള്ളി said...

അമ്മുക്കുട്ടിയുടെ ചെറുപ്പത്തിലെ വീരേതിഹാസം വായിച്ചു. രാഘവേട്ടനേയും തങ്കമ്മേച്ചിയേയും കോളേജ് കോമളന്‍സിനേയും ഇഷ്ടപ്പെട്ടു. ഇനിയും ഇത്തരം സാഹിത്യങ്ങള്‍ പോരട്ടെ :)

രണ്ടാമത്തെ പാരഗ്രാഫ് വായിച്ച് ചിരിവന്നു ;)

Anonymous said...

സുഹാസേട്ടോ
ഇപ്പോളാണു വായിക്കാന്‍ പറ്റിയത്. എന്തായാലും അമ്മുക്കുട്ടി കലക്കിട്ടൊ...
വളരെ നന്നായി...
ഇനീം പോരട്ടെ.......

Unknown said...

പ്രിയപ്പെട്ട സുഹാസ് , ഇന്നാണ് ഈ കഥ വായിച്ചത്. നന്നായിട്ടുണ്ട്... അടുത്ത പോസ്റ്റ് തയ്യാറാവുന്നുണ്ട് എന്നു പറഞ്ഞിരുന്നുവല്ലോ... കാത്തിരിക്കുന്നു...

മയൂര said...

അമ്മുവിനെ ഇന്നാണ് പരിചയപെട്ടത്ത്...വളരെ നന്നായി...ഇത്തരം സാഹിത്യങ്ങള്‍ ഇനിയും പോരട്ടെ :)

Sapna Anu B.George said...

സുഹാസേ,നല്ല എഴുത്ത്,!!! ഉഗ്രന്‍,എവിടെ ഒളിപ്പിച്ചു വെച്ചിരുന്നു അമ്മൂട്ടിയെ, ഇനിയും പോരട്ടെ ആമ്മുട്ടിമാര്‍???

Unknown said...

സുഹാസേ,
അമ്മുക്കുട്ടിയെ പരിചയപ്പെട്ടു.

ബാക്കി വീരേതിഹാസങ്ങള്‍ കൂടി പോരട്ടെ...

Anonymous said...

അമ്മുക്കുട്ടിയെ ഞാന്‍ പരിചയപ്പെട്ടപ്പോള്‍ നിഷ്കളങ്കതയുടെ മുഖമാണ് എനിക്ക് മനസ്സിലേയ്ക്ക് ഓടിയെത്തിയത്. ഒരുപാടു അമ്മുക്കുട്ടികള്‍ നമുക്കു ചുറ്റും ഉണ്ട്. എന്നാല്‍ അത് ഇത്രയും മനോഹരമായി വര്‍ണ്ണിക്കാന്‍ കഴിയുമെന്നത് സുഹാസിനെപ്പോലെയുള്ള അനുഗ്രഹീത എഴുത്തുകാര്‍ക്ക് മാത്രമേ കഴിയൂ. ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ നിന്നും ലളിതമായ സംഗതികള്‍ വളരെ മനോഹരമായി വായനക്കാരുടെ മനസ്സിലേയ്ക്ക് എഴുതുവാന്‍ കഴിയുകയെന്നത് പ്രശംസ അര്‍ഹിക്കുന്നതാണ്. ശരിക്കും ഞാന്‍ കേച്ചേരിയിലെ ആ ബസ്സിലും മറ്റും കഥയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു.

ബസ്സിലെ പൂവാലന്റെ അന്നത്തെ ദിവസത്തെ ജാതകം എഴുതിയതിനു കാരണം നിഷകളങ്കയായ അമ്മുകുട്ടിയാണല്ലൊ. അതുപോലെ തന്നെ പെര്‍മനന്റ് എന്നുള്ളത് അറിയാതെ പ്രഗ്നനന്റ് ആയതും നന്നായി അവതരിപ്പിച്ചു. കിളിയുടെ കഴിവുകണ്ട് ആരാധിച്ച പെണ്‍കുട്ടികള്‍ നാട്ടില്‍ സാധാരണ കാണാറുണ്ട്. അമ്മുക്കുട്ടിയുടെ തമാശ നിറഞ്ഞ കാര്യമുള്ള വാക്കുകള്‍ ശരിക്കും എന്നെ രസിപ്പിച്ചു.

സുഹാസ് ഭായി കൂടുതല്‍ പ്രതീക്ഷിക്കുന്നു.

സ്നേഹപൂര്‍വ്വം,
പ്രശാന്ത്,
ദുബായി.

നിലാവ് said...

അമ്മുക്കുട്ടിയെ ഞാന്‍ പരിചയപ്പെട്ടപ്പോള്‍ നിഷ്കളങ്കതയുടെ മുഖമാണ് എനിക്ക് മനസ്സിലേയ്ക്ക് ഓടിയെത്തിയത്. ഒരുപാടു അമ്മുക്കുട്ടികള്‍ നമുക്കു ചുറ്റും ഉണ്ട്. എന്നാല്‍ അത് ഇത്രയും മനോഹരമായി വര്‍ണ്ണിക്കാന്‍ കഴിയുമെന്നത് സുഹാസിനെപ്പോലെയുള്ള അനുഗ്രഹീത എഴുത്തുകാര്‍ക്ക് മാത്രമേ കഴിയൂ. ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ നിന്നും ലളിതമായ സംഗതികള്‍ വളരെ മനോഹരമായി വായനക്കാരുടെ മനസ്സിലേയ്ക്ക് എഴുതുവാന്‍ കഴിയുകയെന്നത് പ്രശംസ അര്‍ഹിക്കുന്നതാണ്. ശരിക്കും ഞാന്‍ കേച്ചേരിയിലെ ആ ബസ്സിലും മറ്റും കഥയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു.

ബസ്സിലെ പൂവാലന്റെ അന്നത്തെ ദിവസത്തെ ജാതകം എഴുതിയതിനു കാരണം നിഷകളങ്കയായ അമ്മുകുട്ടിയാണല്ലൊ. അതുപോലെ തന്നെ പെര്‍മനന്റ് എന്നുള്ളത് അറിയാതെ പ്രഗ്നനന്റ് ആയതും നന്നായി അവതരിപ്പിച്ചു. കിളിയുടെ കഴിവുകണ്ട് ആരാധിച്ച പെണ്‍കുട്ടികള്‍ നാട്ടില്‍ സാധാരണ കാണാറുണ്ട്. അമ്മുക്കുട്ടിയുടെ തമാശ നിറഞ്ഞ കാര്യമുള്ള വാക്കുകള്‍ ശരിക്കും എന്നെ രസിപ്പിച്ചു.

സുഹാസ് ഭായി കൂടുതല്‍ പ്രതീക്ഷിക്കുന്നു.

സ്നേഹപൂര്‍വ്വം,
പ്രശാന്ത്,
ദുബായി.

ammu said...

ഞാന്‍ അമ്മുകുട്ടി. എന്റെ അമ്മ രാധ ടീച്ചര്‍. ഒരു കേച്ചേരിക്കാരന്‍ കഥ എഴുതുമ്പോള്‍, അതും അമ്മുക്കുട്ടിയെക്കുറിച്ച് എഴുതുമ്പോള്‍, എന്നോട് ചോദിച്ചിരികണം. ഇല്ലെങ്കില്‍ ഞാന്‍ കേസ് കൊടുക്കും, ഐ പി സി, വകുപ്പുകള്‍ പലതുമാവും..

KUTTAN GOPURATHINKAL said...

ദൈവമേ ഈ കുട്ടി എത്ര അനായാസമായി എഴുതുന്നു. നല്ല ഒഴുക്കുള്ള താളവും ആര്‍ജ്ജവവുമുള്ള എഴുത്ത്‌.
ലോകത്തും കേച്ചേരിയിലും ഒരമ്മു മാത്രമല്ല ഉള്ളത്‌. നീ പേടി
ക്കേണ്ടഡാ. ധൈര്യമായി എഴുത്‌ ബാക്കി ഞങ്ങള്‍ നോക്കിക്കൊളാം

അഭിലാഷങ്ങള്‍ said...

ശ്ശൊ!.....

ഈ അമ്മുക്കുട്ടികാരണം കോളജ്‌ കോമള്‍സിന് ഒന്ന് ‘ക്രിയേറ്റീവായി ഉറങ്ങാനും’ പറ്റുന്നില്ലല്ലോ ഈശ്വരാ!!

സുഹാസേ, ഇഷ്ടമായി കേട്ടോ..

നിന്നെയല്ലഡോ.. അമ്മുക്കുട്ടിയെ!

-അഭിലാഷ്, ഷാര്‍ജ്ജ

Unknown said...

ishtappettu asamsakal

റോസാപ്പൂക്കള്‍ said...

നല്ല കഥ

Minnu said...

നന്നായിട്ടുണ്ട്

Minnu said...
This comment has been removed by the author.
Minnu said...
This comment has been removed by the author.
ബഷീർ said...

സുഹാസ്,

അമ്മുകുട്ടിയെ മുഴുവൻ വായിച്ചു. വളരെ നന്നായിട്ടുണ്ട് അമ്മുകുട്ടിയും കലാ(പ) പരിപാടികളും

എവിടെയാണിപ്പോൾ അമ്മുകുട്ടി.. കൊല്ലാം രണ്ടായല്ലോ ഇവിടെ അമ്മുകുട്ടി വന്നിട്ട്..

ബഷീർ said...

അറിയാൻ വേണ്ടി ഒരു കൊളുത്ത്

mazhamekhangal said...

ammukkuttiyude ithihaasangal poratte...

Anonymous said...

കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com

ജെ പി വെട്ടിയാട്ടില്‍ said...

“”കുറച്ചു സമയത്തിനു ശേഷം അതില്‍ ഒരു കോമളന്‍ പതുക്കെ കണ്ണു തുറന്ന് സ്ഥിതിഗതികള്‍ വീക്ഷിക്കുന്നു...അമ്മയുടെ തോളില്‍ കിടന്നുകൊണ്ട് അമ്മുക്കുട്ടി അത് കാണുന്നു.. അവളുണ്ടോ അറിയുന്നു പ്രശ്നത്തിന്റെ തീവ്രത..? അവള്‍ കണ്ട കാര്യം ഉറക്കെ വിളിച്ചു പറഞ്ഞു.. “അമ്മേ അമ്മേ ദേ ആ ചേട്ടന്‍ കണ്ണു തുറന്നു“”

രസകരമായിരിക്കുന്നു. പിന്നെ കേച്ചേരി എന്ന് കണ്ടപ്പോഴാ ഈ എനിക്ക് ഇത് വായിക്കാന്‍ തോന്നിയത്.

എന്റെ വീട്ടില്‍ നിന്ന് അധികം ദൂരത്തിലല്ല്ലാ ഈ സ്ഥലം.
എഴുത്ത് നന്നായിരിക്കുന്നു.

ആശംസകള്‍

ഉമ്മുഫിദ said...

പാവം അമ്മുകുട്ടി....

വിജയലക്ഷ്മി said...

അമ്മുകുട്ടിയെ ഒത്തിരി ഇഷ്ടായി ..ഇങ്ങിനെയുള്ള പൂവാല കുമാരന്മാരുടെ വിലസല്‍ നമ്മുടെ ബസ്സുകളില്‍ നിത്യ സംഭവമാണ് ..എനിക്കറിയാവുന്ന ഒരു പെണ്കുട്ടി ബസ്സില്‍ വെച്ച് ഒരു ധീരത കാണിച്ചു ...എന്താണെന്നല്ലേ ..ഈ കുട്ടി ബ്രണ്ണന്‍ കോളേജു വിദ്യാര്‍ത്തിനീയാണ് .നിത്യവും ഒരേ ബസ്സില്‍ കണ്ണൂരില്‍ നിന്നും കോളേജിലെത്തുന്നു ..ഇതേ ബസ്സില്‍ ഒത്തിരി വിദ്യാര്‍ത്ഥികള്‍ യാത്രകാരായുണ്ടാവും .ചില പൂവാലന്മാര്‍ പെണ്കുട്ടികളുടെ ഇടയില്‍ തിരുകികയറി തോണ്ടാനും ,മാന്താനും തുടങ്ങും .മിക്കകുട്ടികളും നാണക്കേടോര്‍ത്തു മിണ്ടാതെ സഹിക്കും .ഇതുമാതിരി രണ്ടുമ്മൂന്നുദിവസം അടുപ്പിച്ചു ഒരു പയ്യന്‍സ് തന്‍റെ മുന്നില്‍ നില്‍ക്കുന്നനില്‍ക്കുന്ന വിദ്യാര്‍ത്തിനിയെ തോണ്ടിയും പിച്ചിയും ദ്രോഹിക്കുന്ന കണ്ടു സഹികെട്ടു നമ്മുടെ ധീര വനിത ആ പയ്യന്‍സിന്റെ കൈയില്‍ പിടിച്ചുയര്‍ത്തി എന്നിട്ടൊരു ചോദ്യവും ...ആരുടെ കയ്യായിത് എന്ന് ..പിന്നെ അവസ്ഥ ഊഹിക്കാമല്ലോ ..അതോടെ ആശല്യവും തീര്‍ന്നു ..

ente lokam said...

അമ്മുകുട്ടിയുടെ എല്ലാ കഥകളും
നല്ല രസം.വായിച്ചു ..ഇപ്പൊ ഒന്നും എഴുതാരില്ലേ ?

Deepa Praveen said...

അമ്മുകുട്ടിക്ക് ഇപ്പോഴും സുഖം അല്ലേ...അതോ തന്റെ കഥ എഴുതിയ കഥാ കാരനെ അമ്മുകുട്ടി കൈകാര്യം ചെയ്തോ...ഇല്ലെങ്കില്‍ അമ്മുകുട്ടിയുടെയ്
പുനര്‍ പ്രവേശനത്തിന് ആസ്വാദക മനസുകള്‍ കാത്തിരിക്കുന്നു..

Phayas AbdulRahman said...

ശ്ശോ.. ഉന്നം തെറ്റിയ വെടി തങ്കമ്മേച്ചീനേം കടന്നു പോയില്ലല്ലോ.. ഇല്ലേല്‍... ;)