Monday, March 5, 2007

താ‍ലപ്പൊലിയും തേങ്ങാപൂളും

ഈ കഥ പണ്ട് ഞാന്‍ എവിടെയോ പറഞ്ഞിട്ടുണ്ടെന്നാണ് എന്റെ ഓര്‍മ്മ, എന്നാലും അമ്മുകുട്ടിയെ പറ്റി ഒരു ബ്ലോഗ് തുടങ്ങിയിട്ട് ആദ്യായിട്ടു പറയുന്ന കഥയില്‍ കൊറച്ചു ഭക്തിമാര്‍ഗ്ഗം ചേര്‍ത്തേക്കാം എന്നു വെച്ചു. അപ്പോ നമുക്കു തുടങ്ങാം.
.
അമ്മുകുട്ടിക്കന്ന് വയസ്സ് 15, നല്ല മധുരമുള്ള പ്രായമാണെങ്കിലും ഗ്രാമത്തിന്റെ പൊന്നോമനയായ ആ മധുരത്തെ കമറ്റടിച്ചാലുള്ള ഭവിഷത്തോര്‍ത്ത് ആ ഗ്രാമത്തിലെ എന്നല്ല ആ പഞ്ചായത്തിലെ പോലും ആണായിപിറന്ന ഒരുത്തനും അതിനു മുതിരാത്തകാലം, എല്ലാവര്‍ക്കും ഒരു കൊച്ചനുജത്തിയായി അമ്മുക്കുട്ടി നിറഞ്ഞു നില്‍ക്കുന്ന കാലം‌.
.
അന്ന് ഞങ്ങടെ നാട്ടിന്‍ പുറത്തെ അമ്പലത്തില്‍ അയ്യപ്പന്‍ വിളക്ക്, കലാ(പ) പരിപാടികള്‍ തുടങ്ങാന്‍ സന്ധ്യയാവണം, നാട്ടില്‍ ഒരു വിശേഷമുണ്ടായാല്‍ അത് അമ്പലമായാലും പള്ളിയാ‍യാലും ജാതിമതഭേതമന്യേ സകലമാന യുവകോമളന്മാരും ഉത്സാഹകമ്മിറ്റിയുടെ ആവേശത്തിമിര്‍പ്പില്‍ പങ്കുചേരാറുണ്ട്, രാവിലെ അമ്പലത്തിലേക്കുള്ള നടവഴിയില്‍ തോരണം കെട്ടികൊണ്ടിരിക്കേയാണ് അമ്മുക്കുട്ടി വന്നു പറഞ്ഞത് "ചേട്ടന്മാരെ, ഇന്ന് വൈകീട്ട് അമ്പലത്തില്‍ താലപ്പൊലി കാണാന്‍ എല്ലാരും വരണം., ഞാനും താലം എടുക്കണൊണ്ട്, ഇന്നലെ അച്ചനെനിക്കു പച്ചപട്ടുപാട വാങ്ങിതന്നു, കാണണോങ്കീ വാ"
.
വൈകീട്ട് ഞാന്‍ കൂട്ടുകാരുമൊത്ത് കലുങ്കില്‍ ഇരിക്കുമ്പോ, കയ്യില്‍ ഒരു സ്റ്റീല്‍ പാത്രത്തില്‍ ഒരു കഷ്ണം തേങ്ങയും ഒരു കുപ്പിയില്‍ കൊറച്ച് എണ്ണയുമായി പച്ചപട്ടുപാവാടയില്‍ പൊതിഞ്ഞ ആ സുന്ദര രൂപം അമ്പലത്തിലേക്ക് പോകുന്നത് കണ്ടു. കണ്‍കോണില്‍ ഒരു ചോദ്യവും ഒളിപ്പിച്ച് അവള്‍ ഞങ്ങളെ നോക്കി: 'വരില്ലേ..?'

താലപ്പൊലി തൊടങ്ങാന്‍ കൊറച്ചു വൈകി.. എന്നാല്ലും കയ്യില്‍ താലവുമായി വരുന്നു അമ്മുക്കുട്ടിയെ കാണാലോ എന്നു കരുതി ഞങ്ങള്‍‍ കാത്തു നിന്നു. കോമരത്തിന്റെയും മറ്റു നാടന്‍ കലാശീലുകളുടെയും അകമ്പടിയോടെ താലപ്പൊലി ഞങ്ങളെ കടന്നു പ്പോയി എന്നിട്ടും അമ്മുകുട്ടിയെ മാത്രം ഞങ്ങള്‍‍ കണ്ടില്ല..'ദൈവമേ ഇതെന്തു മറിമായം.?

കുറച്ചു കഴിഞ്ഞു ഇല്ലത്തെ ഇടവഴിയില്‍ വെച്ച് അമ്മുകുട്ടി ആ സത്യം ഞങ്ങളോട് തുറന്നു പറഞ്ഞു.. "എന്തു ചെയ്യാനാ ചേട്ടന്മാരെ, കാത്തിരുന്നു മുഷിഞ്ഞപ്പോ കയ്യിലിരുന്ന തേങ്ങാ പൂളില്‍ ഞാന്‍ ഒന്ന് കടിച്ചു, കടിച്ച തേങ്ങയില്‍ ഭാഗവതിക്ക് താലം എടുക്കാന്‍ പാടില്ലാന്ന് കമ്മിറ്റിക്കാര്‍ ആദ്യം പറയണ്ടായോ.??"

"പാവം അമ്മുക്കുട്ടി"
.
.
“പാവം അമ്പല കമ്മിറ്റി”

7 comments:

സുഹാസ്സ് കേച്ചേരി said...

അമ്മുകുട്ടിക്കന്ന് വയസ്സ് 15, നല്ല മധുരമുള്ള പ്രായമാണെങ്കിലും ഗ്രാമത്തിന്റെ പൊന്നോമനയായ ആ മധുരത്തെ കമറ്റടിച്ചാലുള്ള ഭവിഷത്തോര്‍ത്ത് ആ ഗ്രാമത്തിലെ എന്നല്ല ആ പഞ്ചായത്തിലെ പോലും ആണായിപിറന്ന ഒരുത്തനും അതിനു മുതിരാത്തകാലം...


എന്റെ പുതിയ ബ്ലോഗിലെ (അമ്മുക്കുട്ടി വീരോതിഹാസം) ആദ്യത്തെ പോസ്റ്റാണ്, വായിച്ച് അഭിപ്രായങ്ങള്‍ പറയണം

സുല്‍ |Sul said...

സുഹാസെ ഇതു നേരത്തെ വായിക്കാന്‍ വിട്ടു പോയതാ ട്ടൊ. ഇതും കൊള്ളാം.
എന്നാലും അമ്മുക്കുട്ടി ഇങ്ങനെ തൊടങ്ങ്യാലെങ്ങനാ?

-സുല്‍

സുഹാസ്സ് കേച്ചേരി said...

അതൊരു പാവമാണെന്റെ സുല്ലെ..

Anonymous said...

hi Suhaz,

Read some of ur writings. It is very interesting!!

I will try to visit again.


Muthali

mazhapravu said...

sathyam para arra ee ammukuuti njan kettittillallo

റോസാപ്പൂക്കള്‍ said...

നല്ല തേങ്ങാ...

BAPPU said...

Suhase nalla rasam vayikkan niruthanda ketto ,,,,,,,,,,,,,,