Tuesday, March 6, 2007

ഒരു പെര്‍മ്മനന്റ് പ്രഗ്‌നന്‍‌സി..

കേച്ചേരി സെന്ററില്‍ ബസ്സിറങ്ങി കിഴക്കോട്ടു നടന്നാല്‍ വലത്തേ ഭാഗത്ത് ആറാമത്തെ ഇലട്രിക്ക് പോസ്റ്റ്, വൈദ്യുതിവകുപ്പു പോയിട്ട് പുരാവസ്തു ഗവേഷണ വകുപ്പുപോലും കണ്ടാല്‍ തൊടാന്‍ ഭയക്കുന്ന ആ പോസ്റ്റിന്റെ അരികില്‍ ഇളം മഞ്ഞപെയിറ്റടിച്ച ചെറിയൊരു മതില്‍ക്കെട്ടോടു കൂടിയ ഓടുമേഞ്ഞൊരു ഇരുനില കെട്ടിടം, പുളിഞ്ചോട്ടില്‍ തറവാട്, തിരിയിട്ടു തിരഞ്ഞാല്‍ പോലും പുളിമരും പോയിട്ട് ഒരു പുളിങ്കുരുപോലും ആ വീടിന്റെ പരിസരത്തെങ്ങും കാണില്ല, എന്നാലും നാട്ടുകാര്‍ക്കത് പുളിഞ്ചോട്ടില്‍ വീടാണ്, അതെന്താ അങ്ങനെ എന്നു ചോദിച്ചാല്., "ആ" അതങ്ങനെയാ..

പുളിഞ്ചോട്ടില്‍ വീട്, നമ്മുടെ അമ്മുക്കുട്ടിയുടെ സ്ഥിരവിഹാര കേന്ദ്രങ്ങളില്‍ ഒന്ന്, അവിടെ ആകെയുള്ളത് കയ്യുമ്മയും കുറേ ആടുമാടുകളും മാത്രം, കദിജകുട്ടി എന്നു മാതാപിതാക്കളിട്ട നല്ലൊരുപേരിനെയാണ്‌ നാട്ടുകാര്‍ ചവിട്ടികുറുക്കി കയ്യുമ്മയാക്കിയതെങ്കിലും അതിലൊന്നും ആരോടും ഒരു പരിഭവവും ഇല്ലാതെ കയ്യുമ്മ ആ വീട്ടില്‍ നിറഞ്ഞു നില്‍കുന്നു. കയ്യുമ്മക്കു മക്കള്‍ രണ്ട്, ഒരാണും ഒരു പെണ്ണും, മോന്‍ മൊയ്തീന്‍ ജോലിയാവശ്യത്തിനു ബോബെക്കാണെന്നു പറഞ്ഞ് മുങ്ങിയിട്ട് പൊന്തിയത് ഒമാനില്‍, ഇപ്പോ അവിടെ കുടുംബസമേതം സസുഖം വാഴുന്നു., ഒരു മോളുള്ളതിനെ കെട്ടിച്ചുവിട്ടിട്ടും അവള്‍ പൂച്ചയെ നാടു കടത്തിയ അവസ്ഥയില്‍ ആയിരുന്നു., കയ്യുമ്മ എത്ര കഷ്ടപെട്ടു ബുദ്ധിമുട്ടി അവളെ പുയ്യ്യാപ്ലേന്റെ വീട്ടില്‍ കൊണ്ടാക്കിയാലും മൂന്നിന്റന്നു അവളിങ്ങു പോരും, അവിടെ നാത്തൂന്റെ വക നാത്തൂന്‍പോരെന്ന് ഇവളും, ഇവളുടെ സ്വഭാവം നന്നല്ലെന്നു നാത്തൂനും (ചുമ്മാതാണോ "രണ്ട് തല തമ്മില്‍ ചേര്‍ന്നാലും നാലും മൊല തമ്മില്‍ ചേരില്ലെന്നു" പണ്ടാരോ പറഞ്ഞത്), ഒടുക്കം ഓള്‍ടെ പുത്യാപ്ല പുളിഞ്ചോട്ടില്‍ വീടിന്റെ അടുത്തായി കൊറച്ചു സ്ഥലം വാങ്ങി അതില്‍ ഒരു വീടും വെച്ചു. എന്തിനേറേ പറയണു പുളിഞ്ചോട്ടില്‍ വീട്ടിലിപ്പോ കയ്യുമ്മാക്ക് കൂട്ട് ആ ആടുമാടുകളും, ഒരു കൈസഹായത്തിനെന്നും പറഞ്ഞ് ഇടക്കിടെ വരുന്ന നമ്മുടെ അമ്മുകുട്ടിയും...

കയ്യുമ്മാന്റെ മോളിപ്പോ പുത്യാപ്ലേന്റെപ്പൊം അങ്ങ് ദുഫായിലാണ്, വിസിറ്റിങ്ങിനാണെന്നും പറഞ്ഞ് പോയിട്ടിപ്പോ മാസം ഏഴാവുന്നു. എന്നു വിളിച്ചാലും പറയും "ഉമ്മാ ഇക്ക വിസ പെര്‍മ്മനന്റ് ആക്കാന്‍ ശ്രമിക്കുന്നൊണ്ട്, അത് ശരിയായില്ലേല്‍ ഞാന്‍ അടുത്തമാസംവരും, ഇങ്ങള്‌ സമയം കിട്ടുമ്പോ നമ്മുടെ അമ്മുകുട്ടിനെം കൂട്ടിപ്പോയി വീടൊക്കെ ഒന്നു തൂത്ത്തുടച്ചിടണം".. അങ്ങനെയാണ്‌ അന്ന് അമ്മുക്കുട്ടിയെം കൂട്ടി വീട് വൃത്തിയാക്കാനായി പോകാന്‍ കയ്യുമ്മ തീരുമാനിച്ചത്. പോകുന്നപോക്കില്‍ വഴിയില്‍ കാണുന്നവരൊക്കെ കയ്യുമ്മാട് വിശേഷങ്ങല്‍ അന്വേഷിച്ചുകൊണ്ടിരുന്നു, കുട്ടത്തില്‍ ഒരു പ്രധാന ചോദ്യവും "എന്താ കയ്യുമ്മ, പെട്ടന്നിങ്ങു വരും എന്നു പറഞ്ഞ് പോയിട്ട് മോളിതുവരെ വന്നില്ല്യോ..?" തെല്ലു വെഷമത്തോടെയാണേലും കയ്യുമ്മ പറയും "എന്തു പറയാന, ഓള്‍ടെ പുത്യാപ്ല വിസാ പെര്‍മ്മനന്റ് ആക്കാന്‍ നോക്കണൊണ്ടത്രെ, അത് ശരിയായില്ലെല്‍ അടുത്ത മാസം ഓളിങ്ങുപോരും." കയ്യുമ്മ പറയുന്നതെന്താണെന്നു മനസിലായില്ലേലും അമ്മുക്കുട്ടിയും താളത്തിനു തലയാട്ടും.,

മോള്‍ടെ വീടിന്റെ പടികടന്ന് അകത്തേക്ക് കടക്കുമ്പോഴാണ് അയല്‍വാസിയും നാട്ടിലെ അറിയപ്പെടുന്ന ഒരു പൊതു പ്രവര്‍ത്തകനുമായ വാസുവേട്ടനെ കണ്ടത്. കയ്യുമ്മാടെ വിശേഷങ്ങള്‍ തിരക്കുന്നതിനിടയില്‍ അയാളും ചോദിച്ചു ആ ചോദ്യം. "എന്താ കയ്യുമ്മ, പെട്ടന്നിങ്ങു വരും എന്നു പറഞ്ഞ് പോയിട്ട് മോളിതുവരെ വന്നില്ല്യോ..?"., പക്ഷേ വാസുവേട്ടനേയും കയ്യുമ്മയേയും ഞെട്ടിച്ചുകൊണ്ട് ഇത്തവണ മറുപടി പറഞ്ഞത് അമ്മുക്കുട്ടിയാണ്.

“മോളേ പ്രെഗ്‌നന്റാക്കാന്‍ മരുമകന്‍ ശ്രമിക്കുന്നൊണ്ട്, അത് ശരിയായില്ലേല്‍ അവരടുത്തമാസമിങ്ങു പോരും“

അമ്മുക്കുട്ടിയുടെ വാചകം കേട്ട് ഷോക്കടിച്ച പോലെ നിന്ന കയ്യുമ്മടെ കയ്യീന്നു വീടിന്റെ ചാവിയും വാങ്ങി നടക്കുമ്പോ പാവം അമ്മുക്കുട്ടി അറിഞ്ഞിരുന്നില്ല താന്‍ പറഞ്ഞ വാക്കിന്റെ അര്‍ത്ഥവും ആ വാക്കിനാല്‍ ആ വാചകത്തിനു വന്ന മാറ്റത്തിന്റെ വ്യാപ്തിയും

“പാവം അമ്മുക്കുട്ടി.."

19 comments:

സുഹാസ്സ് കേച്ചേരി said...

ആ പോസ്റ്റിന്റെ അരികില്‍ ഇളം മഞ്ഞപെയിറ്റടിച്ച ചെറിയൊരു മതില്‍ക്കെട്ടോടു കൂടിയ ഓടുമേഞ്ഞൊരു ഇരുനില കെട്ടിടം, പുളിഞ്ചോട്ടില്‍ തറവാട്, തിരിയിട്ടു തിരഞ്ഞാല്‍ പോലും പുളിമരും പോയിട്ട് ഒരു പുളിങ്കുരുപോലും ആ വീടിന്റെ പരിസരത്തെങ്ങും കാണില്ല, എന്നാലും നാട്ടുകാര്‍ക്കത് പുളിഞ്ചോട്ടില്‍ വീടാണ്, അതെന്താ അങ്ങനെ എന്നു ചോദിച്ചാല്., "ആ" അതങ്ങനെയാ..


അമ്മുക്കുട്ടി വീരോതിഹാസത്തില്‍ പുതിയൊരു പോസ്റ്റുകൂടി.... “ഒരു പെര്‍മ്മ്മനന്റ് പ്രഗ്‌നന്‍‌സി”

മൈഥിലി said...
This comment has been removed by the author.
മൈഥിലി said...

കേച്ചേരിയില്‍ നിന്ന് വടക്കാഞ്ചേരിക്ക് പോണ വഴിയിലാണോ സുഹാസേ കയ്യുമ്മാന്‍റെ വീട്?
വാസുവേട്ടന്‍ ഒരു നാല്ക്കാലിയുടെ പേര് ചേര്ത്ത് അറിയപ്പെടുന്ന വാസു വാണോ?
ഞാനറിയുമോ ഈ അമ്മുകുട്ടിയെ?

സുഹാസ്സ് കേച്ചേരി said...

എന്താ മൈഥിലി ഇങ്ങനെ അന്തോം കുന്തോം ഇല്ലണ്ടേ സംസാരിക്കണെ, കേച്ചേരീന്നു കിഴക്കോട്ടു പോയാ അതു ത്രശ്ശുര്‍ റോഡല്ലേ കുട്ടീ..? പിന്നെ ഞാനീ പറയുന്നതൊക്കെ കൊറച്ചു പഴക്കമുള്ള കേച്ചേരിയെപറ്റിയൊള്ള കഥയാണട്ടോ‍.. അപ്പോ അമ്മുക്കുട്ടിയേ അറിയാത്ത കേച്ചേരിക്കാരും ഒണ്ടല്ലേ..

KM said...

മോളേ പ്രെഗ്‌നന്റാക്കാന്‍ മരുമകന്‍ ശ്രമിക്കുന്നൊണ്ട്, അത് ശരിയായില്ലേല്‍ അവരടുത്തമാസമിങ്ങു പോരും... pOratte bhaakki

ഇത്തിരിവെട്ടം© said...

സുഹാസേ... :)

ആഷ said...

ഞാന്‍ അമ്മുക്കുട്ടിക്ക് ഒരു കല്യാണാലോചനയുമായി വന്നതാ.
ചെക്കന്റെ പേര് ലിംഗപ്പ ഇതിലും വലിയ ചേര്‍ച്ച നമ്മുടെ അമ്മുക്കുട്ടിക്ക് വേറെ കിട്ടുമെന്ന് തോന്നുന്നില്ല ;)

Sul | സുല്‍ said...

:) അവസാനം ഒന്നു കൂടി ഒതുക്കാമായിരുന്നു.

-സുല്‍

സുഹാസ്സ് കേച്ചേരി said...

സുല്ലേ..
ഇനിയും ഒതുക്കിയാല്‍ അമ്മുകുട്ടി അവളല്ലതാവും സുല്ലേ....

ആഷേ..
താന്‍ അമ്മുനു കൊണ്ടോന്ന അലോചന കൊള്ളാം, ചക്കികൊത്ത ചങ്കരന്‍.. എന്തായലും ഞാന്‍ അമ്മുക്കുട്ടിയോടൊന്നു ചോദിക്കട്ടേ...

സപ്ന said...

നന്നായിരിക്കുന്നു സുഹാസെ

Siju | സിജു said...

:-)

ittimalu said...

ആഷ... ആ കമന്റ് .. ആലോചന പുരോഗമിക്കട്ടെ..

മഴത്തുള്ളി said...

സുഹാസേ അപ്പോ അമ്മുക്കുട്ടിയുടെ കല്യാണം എന്നാ. ആഷ കൊണ്ടുവന്ന ആലോചന കൊള്ളാം. പിന്നെ അമ്മുക്കുട്ടിയുടെ മറുപടിയും :)

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

മോബ് ചാനല് www.mobchannel.com സ്പോണ്‍സര് ചെയ്യുന്ന മികച്ച മലയാളം ബ്ലോഗുകള്‍ക്കുള്ള മാര്‍ച്ച് മാസത്തെ മത്സരത്തിനായി എന്ട്രികള് ക്ഷണിക്കുന്നു. താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com ലേക്ക് അയക്കുക. എല്ലാ വിഭാഗത്തില് പെട്ട ബ്ലോഗുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല് വിവരങ്ങള്‍ക്കു www.mobchannel.com or http://vidarunnamottukal.blogspot.com സന്ദര്‍ശിക്കുക..... എന്ട്രികള് സമര്‍പ്പിക്കേണ്ട അവസാന ദിവസം 31.3.2007 ആണ്

Anonymous said...

Sarikkum E ammukuttiye Kanan kothiyakunnu.......namukke avale qatarilote konduvannalo......pakshe evidevannal pulinchodine pakaram panamchode akkendivarum.....
sasi

നിറങ്ങള്‍ said...

സുഹാസേ ഉഗ്രനാട്ടാ.........

Rosili said...

അമ്മുക്കുട്ടിക്കൊണ്ട് അധികം വായ തുറപ്പിക്കേണ്ട...

Vinod Nair said...

kollam , kollam, appol ee paripadiyum undu alle

Phayas AbdulRahman said...

കെട്ടിയ പെണ്ണിനെ പ്രെഗ്നെന്റ് ആക്കാന്‍ ശ്രമിക്കുന്നത് സദാചാര വിരുദ്ധമാണോ..?? ;)